മഴക്കെടുതി: സാഹചര്യങ്ങൾ വിലയിരുത്താൻ സർക്കാർ ഉന്നതതല യോഗം വിളിച്ചു

തിങ്കള്‍, 16 ജൂലൈ 2018 (15:08 IST)
കനത്ത മഴ സംസ്ഥാനത്താകമാനം തന്നെ നാശങ്ങൾ വിതക്കുന്ന സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്താനായി സർക്കാർ ഉന്നതതല യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.  അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ ജില്ലാ ഭരണാധികാരികൾക്ക് സർക്കാർ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.
 
അതേസമയം കനത്ത മഴയെ തുടർന്ന് അപകടത്തിൽ‌പെട്ട് മരിച്ചവരുടെ എണ്ണം ഏഴായി. പുളിയനാനിക്കല്‍ ടോമി എന്നയാളാണ് ഗതാഗത മാർഗങ്ങൾ ഇല്ലാത്തതിനാൽ ചികിത്സ കിട്ടാതെ തിങ്കളാഴച മരിച്ചത്. 
 
ട്രാക്കിൽ വെള്ളം കയറി സിഗ്നൽ സംവിധാനം താറുമാറായതിനാൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. എറണാകുളം വഴിയുള്ള 9 പാസഞ്ചർ ട്രെയിനുകൾ  റദ്ദ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്. കുട്ടനാട്ടിൽ മട വീണ് ഏക്കർ കണകിന്  സ്ഥലത്തെ കൃഷി നശിച്ചു. പലയിടങ്ങളിലും ഉരുൾപൊട്ടലുക്കൽ ഉണ്ടായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍