ആലപ്പുഴ കടലിൽ അബുദാബിയിൽ നിന്നുള്ള ബാർജ്

തിങ്കള്‍, 16 ജൂലൈ 2018 (14:04 IST)
ആലപ്പുഴ നീർക്കുന്നത്തിനടുത്ത് കടലിൽ അബുദാബിയിൽ നിന്നുമുള്ള ബാർജ് കണ്ടെത്തി. കടലിൽ ഒഴുക്കിൽ പെട്ട് എത്തിയതാണ് എന്നാണ് കരുതപ്പെടുന്നത്. ബാർജിനകത്ത് ആളുണ്ടോ എന്ന് വ്യക്തമല്ല. അൽ ഫത്തന 10 അബുദാബി എന്നാണ് ബാർജിൽ എഴുതിയിരിക്കുന്നത്,
 
തിങ്കളാഴ്ച രാവിലെയോടെയാണ് ബാർജ് കണ്ടെത്തിയത്. തീരദേശ പൊലീസ് സ്ഥലത്തെത്തിയെങ്കിലും കടലിൽ പോകാനായി ബോട്ട് ലഭിക്കാത്തതിനെ തുടർന്ന് ബാർജ് പരിശോധിച്ചിട്ടില്ല. ബാർജിൽ പൊലീസ് പരിശോധന നടത്തിയാൽ മാത്രമേ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകൂ. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍