കോഴിക്കോട്: പുതുപ്പാടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനമുടമയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി. മലബാർ ഫിനാൻസ് ഉടമയായ ഇടവക്കുന്നേൽ സജി കുരുവിളയേയാണ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പേടുത്താൻ ശ്രമിച്ചത്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് അക്രമം എന്നാണ് പ്രാഥമിക നിഗമനം.