ഒളിയിടം ഒരുക്കിയവരെയും ഓട്ടോറിക്ഷ ഓടിച്ചവരെയുമൊക്കെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്, പക്ഷേ അഭിമന്യുവിന്റെയും അർജുന്റെയും നെഞ്ചിൽ കഠാര കുത്തിയിറക്കിയ പഹയരെ മാത്രം ഇതുവരെ കിട്ടിയില്ല!

വെള്ളി, 13 ജൂലൈ 2018 (15:03 IST)
മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ. 
 
ഒളിയിടം ഒരുക്കിയവരെയും ഓട്ടോറിക്ഷ ഓടിച്ചവരെയുമൊക്കെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പക്ഷേ അഭിമന്യുവിന്റെയും അർജുന്റെയും നെഞ്ചിൽ കഠാര കുത്തിയിറക്കിയ പഹയരെ മാത്രം ഇതുവരെ കിട്ടിയില്ല. എന്ന് ജയശങ്കർ ഫെയിബുക്കിൽ കുറിച്ചു. 
 
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 
 
അന്വേഷിച്ചു, കണ്ടെത്തിയില്ല.
 
സഖാവ് അഭിമന്യുവിന്റെ ഘാതകരെ ഊർജിതമായി അന്വേഷിക്കുന്നുണ്ട്. ഒളിയിടം ഒരുക്കിയവരെയും ഓട്ടോറിക്ഷ ഓടിച്ചവരെയുമൊക്കെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പക്ഷേ അഭിമന്യുവിന്റെയും അർജുന്റെയും നെഞ്ചിൽ കഠാര കുത്തിയിറക്കിയ പഹയരെ മാത്രം ഇതുവരെ കിട്ടിയില്ല.
 
മുഖ്യപ്രതി വിദേശത്തേക്ക് കടന്നോ എന്നു സംശയം. അങ്ങനെയെങ്കിൽ മടങ്ങിയെത്തും വരെ കാത്തിരിക്കാൻ തയ്യാർ. മറ്റു പ്രതികൾ എവിടെ ഉണ്ടെന്നറിയാൻ മഷിനോട്ടം നടത്താവുന്നതാണ്.
 
ഏതായാലും UAPA ചുമത്താനും അന്വേഷണം NIAയെ ഏല്പിക്കാനും ഉദ്ദേശ്യമില്ല.
 
വിപ്ലവം ജയിക്കട്ടെ!
വർഗീയത തുലയട്ടെ!!
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍