സ്വന്തംകാലിൽ ജീവിക്കണം, നല്ലൊരു വീട്, കാർ, എപ്പോഴും കൂടെ നിൽക്കുന്ന ഭർത്താവ്, സന്തോഷകരമായ കുടുംബം, ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന സ്വപ്നങ്ങൾ തന്നെയായിരുന്നു ആൻലിയയുടേതു, ആ സ്വപ്നങ്ങളെക്കുറിച്ചാണ് ഡയറിയിലെ തുടക്കം.
തന്നെ മനോരോഗിയായി ചിത്രീകരിക്കാൻ ശ്രമിച്ചിരുന്നു.
ജസ്റ്റിനിൽനിന്നും ജസ്റ്റിന്റെ മതാവിൽനിന്നും ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നതായി ആൻലിയയുടെ ഡയറിയിനിന്നും വ്യക്തമാണ്. ഗർഭിണിയായിരുന്ന കാലത്തുപോലും ക്രൂരമായാണ് ഭർതൃവീട്ടുകാർ തന്നോട് പെരുമാറിയിരുന്നത് എന്ന് ആൻലിയ ഡയറിയിൽ കുറിച്ചിട്ടുണ്ട്.