ആൻലിയയുടെ കൊലപാതകമാണ് എന്ന് സൂചന നൽകുന്നതാണ് ഈ സന്ദേശം, ‘വീട്ടിൽനിന്നാൽ, ജസിറ്റിനും അമ്മയും ചേർന്ന് എന്നെ കൊല്ലും. പൊലീസ് സ്റ്റേഹനിൽ പരാതി നൽകാൻ നോക്കിയിട്ട് ഭർത്താവ് എന്നെ അനുവദിക്കുന്നില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ ജസ്റ്റിനും അമ്മയുമാണ് ഉത്തരവാദി. അവരെ വെറുതെ വിടരുത്‘.
ഈ സന്ദേശം അൻലിയയുടെ പിതാവ് പൊലീസിൽ നൽകിയിരുന്നു. ആൻലിയയുടെ മരണാനന്തര ചടങ്ങുകളിൽ ഭർത്താവോ ഭർത്താവിന്റെ വീട്ടുകാരോ പങ്കെടുത്തിരുന്നില്ല. ഇത് ദുരൂഹമായിരുന്നിട്ടും പൊലീസ് ഭർത്താവിലേക്ക് അന്വേഷണം തിരിച്ചിരുന്നില്ല. ആൻലിയയെ ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറ്റിവിട്ടു എന്നാണ് ജസ്റ്റിൻ പരാതിയിൽ പറഞ്ഞിരുന്നത്. പിന്നീട് എങ്ങനെ ആലുവ പുഴയിൽ നിന്നും ആൻലിയയുടെ മൃതദേഹം കണ്ടെടുത്തു എന്നതും ദുരൂഹമാണ്.