9 ഓവർ, വിട്ടുകൊടുത്തത് 76 റൺസ്, വിക്കറ്റുമില്ല: അഫ്ഗാനെതിരെ നാണംകെട്ട് സിറാജ്

വ്യാഴം, 12 ഒക്‌ടോബര്‍ 2023 (15:33 IST)
ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തീര്‍ത്തും ഏകപക്ഷീയമായ വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. അഫ്ഗാന്‍ ബാറ്റര്‍മാരെ വമ്പന്‍ സ്‌കോറിലെത്താതെ തളച്ചിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായിരുന്നു. മറുപടി ബാറ്റിംഗില്‍ രോഹിത്തിന്റെ വെടിക്കെട്ട് പ്രകടനത്തോടെ മത്സരം പെട്ടെന്ന് തന്നെ അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.
 
മത്സരത്തില്‍ ഇന്ത്യയുടെ മറ്റ് ബൗളര്‍മാരെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ മുഹമ്മദ് സിറാജ് നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. 9 ഓവറുകള്‍ പന്തെറിഞ്ഞ സിറാജ് 76 റണ്‍സാണ് മത്സരത്തില്‍ വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും സ്വന്തമാക്കാന്‍ സിറാജിനായില്ല. ഇതോടെ ഏകദിനത്തില്‍ അഫ്ഗാനെതിരെ ഒരു വിക്കറ്റ് പോലും ലഭിക്കാതെ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് സിറാജിന്റെ പേരിലായി.
 
ലോകകപ്പില്‍ ഒരു കളിയില്‍ കുറഞ്ഞത് 8 ഓവറെങ്കിലും ബൗള്‍ ചെയ്ത ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഇക്കോണമി റേറ്റുള്ള ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്തും സിറാജ് ഇടം പിടിച്ചു. ഉമേഷ് യാദവിനെയാണ് സിറാജ് മറികടന്നത്. 8.40 ആയിരുന്നു മത്സരത്തില്‍ സിറാജിന്റെ ഇക്കോണമി. 2015ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഉമേഷ് 72 റണ്‍സ് വിട്ടുകൊടുത്തിരുന്നു. എന്നാല്‍ ആ മത്സരത്തില്‍ 4 വിക്കറ്റുകള്‍ ഉമേഷ് സ്വന്തമാക്കിയിരുന്നു
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍