1,30,000 കാണികൾക്ക് മുന്നിൽ ഇന്ത്യയെ നേരിടാൻ കാത്തിരിക്കുന്നു, പ്രതികരണവുമായി സ്റ്റീവ് സ്മിത്ത്

വെള്ളി, 17 നവം‌ബര്‍ 2023 (17:11 IST)
2 മാസക്കാലമായി നീണ്ടുനിന്ന ക്രിക്കറ്റ് മാമാങ്കത്തിന് ഞായറാഴ്ചയോടെ അറുതി വീഴുകയാണ്. ഇന്ത്യയും ഓസീസും തമ്മില്‍ കലാശപോരാട്ടത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ലോകകപ്പ് കിരീടം നേടുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ലോകകപ്പിലെ ഇതുവരെയുള്ള എല്ലാമത്സരത്തിലും ആധികാരികമായ വിജയം നേടിയ ഇന്ത്യയ്‌ക്കെതിരായ ഫൈനല്‍ മത്സരം ഓസീസിന് കടുപ്പമാകുമെന്ന് ഉറപ്പാണ്. ഇപ്പോളിതാ ഈ വെല്ലുവിളിയെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ഓസീസ് സൂപ്പര്‍ താരമായ സ്റ്റീവ് സ്മിത്ത്.
 
ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ 20 എന്ന മികച റെക്കോര്‍ഡാണ് ഓസീസിനുള്ളത്. മത്സരത്തെ പറ്റി സ്റ്റീവ് സ്മിത്ത് പറയുന്നത് ഇങ്ങനെ. ഇന്ത്യ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ഈ ലോകകപ്പിലെ ഒരൊറ്റ മത്സരവും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. 1,30,000 ആരാധകര്‍ക്ക് മുന്നിലാണ് അവര്‍ കളിക്കാന്‍ പോകുന്നത്. അത് നടുക്കും. ഇതൊരു മികച്ച അന്തരീക്ഷമായിരിക്കും. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്. ലോകകപ്പ് ഫൈനലില്‍ ട്രാവിസ് ഹെഡിന് മികച്ച തുടക്കം നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്മിത്ത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍