പാകിസ്ഥാന്‍ സിംബാബ്‌വെ മൂന്നാം ഏകദിനം ഇന്ന്

ഞായര്‍, 31 മെയ് 2015 (12:18 IST)
പാകിസ്ഥാന്‍ സിംബാബ്‌വെ മൂന്നാം ഏകദിനം ഇന്ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് പരമ്പര സ്വന്തമാക്കിയ പാകിസ്ഥാന് ഇന്നത്തെ പോരാട്ടം സമ്പൂര്‍ണ്ണവിജയം നേടാനുള്ളത് മാത്രമാണ്. ഇന്നലെ നടന്ന രണ്ടാം ഏകദിനത്തിൽ ആറ് വിക്കറ്റിന് ജയിച്ചാണ് പാകിസ്ഥാൻ മൂന്ന് മത്സര പരമ്പരയിൽ 2-0ത്തിന് ലീഡ് നേടിയത്. സിംബാബ്‌വെ ഉയർത്തിയ 268/7 എന്ന സ്കോർ 47.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു പാകിസ്ഥാൻ.
 
17 മാസത്തിനു ശേഷം പാകിസ്ഥാനിലെത്തിയ ക്രിക്കറ്റ് മത്സരത്തിന് ഭീകരാക്രമണ ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം നടന്ന് ചാവേര്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.  
 

വെബ്ദുനിയ വായിക്കുക