ഇന്ത്യന്‍ ടീമിലിടം ഒരു സ്വപ്നമായി തീര്‍ന്നേക്കാം: യുവരാജ് സിംഗ്
മോശം ഫോം തുടരുന്നതിനാല്‍ ഇനി ഇന്ത്യന്‍ ടീമില്‍ കളിക്കാമെന്നുള്ള വലിയ പ്രതിക്ഷകളൊന്നും ഇപ്പോള്‍ ഇല്ലെന്ന് യുവരാജ് സിംഗ്. എന്നാലും പ്രതീക്ഷ കൈവിടുന്നില്ലെന്നും. അടുത്ത ലോകകപ്പ് കൂടി കളിക്കാനായാല്‍ അതൊരു അത്ഭുതം തന്നെയാകുമെന്നും യുവി പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷമായി തന്റെ സമയം മോശമാണ്. ആത്മവിശ്വാസവും സ്വന്തം കഴിവിലും വിശ്വാസമുള്ളതിനാല്‍ ഈ സാഹചര്യങ്ങള്‍ മാറുമെന്നു പ്രതീക്ഷിക്കുന്നുവെന്നും യുവരാജ് സിംഗ് വ്യക്തമാക്കി.
2015 ലോകകപ്പ് കളിക്കുക എന്നത് ആഗ്രഹമാണെങ്കിലും അതിന് സാധിച്ചില്ലെങ്കിലും യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ജീവിതം മുന്നോട്ടു പോകുമെന്നും. ഉയര്‍ച്ച താഴ്ചകളില്ലെങ്കില് ജീവിതം മുഷിഞ്ഞതായിരിക്കുമെന്നും 2011ലെ ലോകകപ്പ് ഹീറോ വ്യക്തമാക്കി. നിലവിലെ ഇന്ത്യന്‍ ടീം മികച്ചതാണെന്നും താനില്ലെങ്കിലും ഇന്ത്യന്‍ ടീം മുന്നോട്ടു പോകുമെന്നും യുവി കൂട്ടിച്ചേര്‍ത്തു.