പന്ത് അകത്തായപ്പോള്‍ രോഹിത് പുറത്ത്; വിന്‍ഡീസിനെ നേരിടാന്‍ ഇന്ത്യയുടെ കിടിലന്‍ ടീം

വ്യാഴം, 15 ജൂണ്‍ 2017 (17:47 IST)
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തും ഇടംകയ്യൻ സ്പിന്നർ കുൽദീപ് യാദവും ഇടംനേടിയപ്പോള്‍ ഓപ്പണർ രോഹിത് ശർമ, പേസ് ബോളർ ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. 
 
മനീഷ് പാണ്ഡയ്ക്ക് പരുക്കേറ്റതിനാൽ ദിനേശ് കാർത്തിക്കിനെ ടീമിൽ നിലനിർത്തി. അനിൽ കുംബ്ലെ തന്നെയാകും ടീമിന്റെ പരിശീലകന്‍. ജൂൺ 23നാണ് പരമ്പര ആരംഭിക്കുക. 
 
ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ, എംഎസ് ധോണി, യുവരാജ് സിംഗ്, കേദാർ ജാദവ്, ഹർദിക് പാണ്ഡ്യ, ആർ അശ്വിൻ. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, ദിനേശ് കാർത്തിക്.

വെബ്ദുനിയ വായിക്കുക