ധോനി മാസങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിരുന്നു: ക്യാപ്‌റ്റൻ സ്ഥാനം അധിക സമ്മർദ്ദമല്ലെന്ന് ജഡേജ

തിങ്കള്‍, 4 ഏപ്രില്‍ 2022 (14:31 IST)
ഐപിഎല്ലിലെ പുതിയ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടതോടെ ചെന്നൈയുടെ ഏറ്റവും മോശം സീസണാണ് ഇത്തവണ കാണാനായത്.സീസൺ തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപ് ധോനി രാജിവെച്ചതും മൈതാനത്ത് പക്ഷേ ധോനി തന്നെ തീരുമാനങ്ങൾ എടുക്കുന്നതും വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ക്യാപ്‌റ്റൻസിയെ പറ്റി പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിലവിലെ ചെന്നൈ നായകനായ രവീന്ദ്ര ജഡേജ.
 
നായകസ്ഥാനം ഏറ്റെടുത്തത് തനിക്ക് മേൽ അധികസമ്മർദ്ദം ഉണ്ടാക്കുന്നില്ലെന്ന് ജഡേജ പറഞ്ഞു. മൂന്ന് കളികളിൽ നിന്നായി 2 റൺസ് മാത്രമാണ് താരം ഇതുവരെ നേടിയത്. ആദ്യ കളിയിൽ സംപൂജ്യനായ ജഡേജ അടുത്ത രണ്ട് മത്സരങ്ങളിലും ഒരു റൺസ് മാത്രം നേടി പുറത്തായി. ഇതോടെയാണ് ക്യാപ്‌റ്റൻ സ്ഥാനം ജഡേജയെ സമ്മർദ്ദത്തിലാക്കിയെന്ന വിമർശനം ഉയർന്നത്.
 
മാസങ്ങൾക്ക് മുൻപ് തന്നെ ധോനി ഇക്കാര്യം തന്നെ അറിയിച്ചിരുന്നുവെന്ന് ജഡേജ പറ്അയുന്നു. അന്ന് മുതൽ ഞാൻ മാനസികമായി തയ്യാറെടുക്കുന്നു. എനിക്ക് മുകളിൽ അധികസമ്മർദ്ദങ്ങളില്ല. എന്റെ മനസിൽ തോന്നുന്ന കാര്യങ്ങളുമായി മുന്നോട്ട് പോകാനാണ് ഞാൻ ശ്രമിച്ചത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരം പരാജയപ്പെട്ടതിന് പിന്നാലെ ജഡേജ പറഞ്ഞു. ധോനിയുടെ മാർഗനിർദേശങ്ങളും അഭിപ്രായങ്ങളും ലഭിക്കുന്നത് ഭാഗ്യമാണെന്നും ജഡേജ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍