സ്‌റ്റുവര്‍ട്ട്‌ ബ്രോഡിനെ പ്രേതമോടിച്ചു; ഓടിച്ചത് ഏഴു പ്രേതങ്ങളില്‍ ഒന്ന്!

ചൊവ്വ, 22 ജൂലൈ 2014 (11:40 IST)
'' ഇവിടുത്തെ എന്റെ രാത്രികള്‍ കൊടും ഭീകരമാണ് അര്‍ധരാത്രി മുറിയില്‍ ആരോ ഉണ്ടെന്ന തോന്നലില്‍ താന്‍ പതിവായി ഞെട്ടിയെണീക്കാറുണ്ടെന്നും. കുളിമുറിയിലെ ടാപ്പുകളില്‍നിന്നു വെള്ളം വീഴുന്ന ശബ്‌ദം വ്യക്‌തമായി കേള്‍ക്കാം. എന്നാല്‍ ആരെയും കാണാനില്ല. കുളിമുറിയിലെ ലൈറ്റിട്ടാല്‍ ടാപ്പുകള്‍ താനെ അടയുകയും ചെയ്യും. ലൈറ്റ്‌ കെടുത്തിയാല്‍ വീണ്ടും വെള്ളം വീഴുന്ന ശബ്‌ദം കേള്‍ക്കാം. ചിലപ്പോള്‍ ആരോ അടുത്ത് വന്നു നില്‍ക്കുന്നതു പോലെ തോന്നും " മെന്ന് ബ്രോഡ് ഭീതിയോടെ പറയുന്നു.

യുവരാജ് സിംഗ് ഒരോവറില്‍ ആറ് സിക്‍സറുകള്‍ തലയ്ക്കു മുകളിലൂടെ പായിച്ചതായിരുന്നു  ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ താരം സ്‌റ്റുവര്‍ട്ട്‌ ബ്രോഡിനെ ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ത്തിയിരുന്നത്. എന്നാല്‍ ഇന്ന് ബ്രോഡിന് ഉറക്കം പോലും നഷ്ട്മായിരിക്കുന്നു.

കാരണം ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ ടീം താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രേതബാധ ഉള്ളതാണ്. ആദ്യം വെറും തോന്നലാണെന്ന് മാത്രമായിരുന്നു ചിന്ത എന്നാല്‍ പ്രേതം തന്റെ ഉറക്കംകെടുത്തിയെന്നും അതിനാല്‍ മുറി മാറ്റിത്തരണമെന്നും  അധികൃതരോടു ആവശ്യപ്പെട്ടന്ന് ബ്രോഡ് പറഞ്ഞു.

ബ്രോഡിന്റെ ആരോപണം വെളിച്ചത്തായതോടെ ഹോട്ടല്‍ അധികൃതര്‍ രംഗത്തെത്തി. തങ്ങളുടെ ഹോട്ടലില്‍ ഏഴു പ്രേതങ്ങളുണ്ടെന്ന്‌ ഉടമസ്‌ഥര്‍ തന്നെ വെബ്‌സൈറ്റിലൂടെ സമ്മതിച്ചു. 333 നമ്പര്‍ മുറിയിലാണ്‌ ഏറ്റവും കൂടുതല്‍ അസ്വസ്‌തതയുള്ളതും പ്രേതബാധയുള്ളതെന്നുമാണ് അവര്‍ വ്യക്തമാക്കുന്നത്. മെട്രോഡോട്ട്‌. യുകെ എന്ന ഓണ്‍ലൈനാണ്‌ ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ ടീമിന്റെ പ്രേതബാധ വാര്‍ത്ത പുറത്തുവിട്ടത്.

വെബ്ദുനിയ വായിക്കുക