പന്തില്‍ കള്ളത്തരം കാണിച്ചുവെന്ന് കുറ്റസമ്മതം നടത്തി ഓസീസ് നായകന്‍!

ഞായര്‍, 25 മാര്‍ച്ച് 2018 (10:40 IST)
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്. സാഹചര്യത്തിന്റെ സമ്മര്‍ദ്ദമായിരുന്നു അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന സ്മിത്തിന്റെ വെളിപ്പെടുത്തല്‍ ഓസീസിനെ കുരുക്കിലാക്കിയിരിക്കുകയാണ്.
 
തങ്ങളുടെ ഭാഗത്തുവന്ന വലിയ പിഴവാണിതെന്നും മാന്യതയ്ക്ക് നിരക്കാത്തതാണെന്നും ഓസീസ് നായകന്‍ കുറ്റസമ്മതം നടത്തി. താനും ടീമും നേതൃസംഘവും മര്യാദകേട് കാട്ടിയെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. ടീമിനെ നയിക്കുന്ന ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്ത് നടപ്പിലാക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
 
ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 43-ആം ഓവറിലാണ് വിവാദമായ സംഭവം. പന്ത് ഫീല്‍ഡുചെയ്ത ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ബാന്‍ക്രോഫ്റ്റ് മഞ്ഞനിറമുള്ള വസ്തു ഉപയോഗിച്ച് പന്തിന്റെ ഘടനമാറ്റുന്നതായി ടെലിവിഷന്‍ ദൃശ്യങ്ങളില്‍ തെളിയുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍