ടെസ്റ്റിൽ ഇന്ത്യയുടെ അന്തകൻ:ഇന്ത്യക്കെതിരെയുള്ള സ്റ്റീവ് സ്മിത്തിന്റെ കണക്കുകൾ അമ്പരപ്പിക്കുന്നത്

ബുധന്‍, 16 ഡിസം‌ബര്‍ 2020 (12:53 IST)
ഇന്ത്യയും ഓസീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം കുറിക്കാനിരിക്കെ ഇന്ത്യ ഏറ്റവും ഭയത്തോടെ നോക്കികാണുന്നത് ഓസീസ് ബാറ്റിങ് താരം സ്റ്റീവ് സ്മിത്തിനെയാണ്. വേരെയൊന്നുമല്ല ഇന്ത്യക്കെതിരെ ഗംഭീരപ്രകടനങ്ങളാണ് സ്മിത്ത് നടത്തിയിട്ടുള്ളത് എന്നാണ് അതിന് കാരണം. അതേസമയം ഇന്ത്യ-ഓസീസ് പരമ്പരകളിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരമെന്ന റെക്കോർഡിനും സ്മിത്ത് കണ്ണുവെക്കുന്നുണ്ട്.
 
ഇന്ത്യക്കെതിരെ കളിച്ച 10 ടെസ്റ്റ് മത്സരങ്ങളിൽ ഏഴ് സെഞ്ചുറികളടക്കം 84.05 ശരാശരിയില്‍ 1429 റണ്‍സ് സ്മിത്ത് വാരിക്കൂട്ടിയിട്ടുള്ളത്. 2014-15ലെ പര്യടനത്തിൽ നാല് ടെസ്റ്റുകളിൽ നിന്നും 128.16 ശരാശരിയിൽ നാലു സെഞ്ച്വറികളോടെ 769 റണ്‍സ് സ്മിത്ത് നേടിയിരുന്നു. അതേസമയം ഇപ്പോൾ നടക്കാനിരിക്കുന്ന സീരീസിൽ 2 സെഞ്ചുറികൾ സ്വന്തമാക്കിയാൽ നിലവില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന റെക്കോര്‍ഡ് റിക്കി പോണ്ടിങിന്റെ റെക്കോർഡും സ്മിത്തിന് മറികടക്കാൻ സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍