ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാകുന്നു; ഭാവി ക്യാപ്റ്റനെ കണ്ട് സെലക്ടര്‍മാര്‍

വെള്ളി, 12 നവം‌ബര്‍ 2021 (16:18 IST)
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമാകുകയാണ് ശ്രേയസ് അയ്യര്‍. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയത് ഇതിന്റെ സൂചനയാണ്. നേരത്തെ ഏകദിനത്തിലും ടി 20 യിലും ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള ശ്രേയസ് അയ്യര്‍ ആദ്യമായാണ് ടെസ്റ്റ് സ്‌ക്വാഡില്‍ ഇടംപിടിക്കുന്നത്. 
 
വിരാട് കോലി-രോഹിത് ശര്‍മ യുഗത്തിനു ശേഷം ഇന്ത്യയെ നയിക്കാന്‍ യുവ താരങ്ങളെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സെലക്ടര്‍മാര്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നത്. രോഹിത്തിനു ശേഷം ശ്രേയസ് അയ്യരെ ടി 20 ക്യാപ്റ്റനാക്കാന്‍ സാധ്യതയുണ്ട്. ഏകദിനത്തിലും ശ്രേയസിന് തന്നെയാണ് സാധ്യത. ഈ സാഹചര്യത്തിലാണ് ശ്രേയസിനെ ടെസ്റ്റ് സ്‌ക്വാഡിലേക്ക് വിളിച്ചിരിക്കുന്നത്. ടെസ്റ്റിലും മികച്ച പ്രകടനം നടത്തിയാല്‍ ശ്രേയസിനെ മൂന്ന് ഫോര്‍മാറ്റിലും നായകനാക്കുന്ന കാര്യവും ആലോചിക്കും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചുള്ള പരിചയമുള്ളതിനാലാണ് ഇന്ത്യയുടെ ഭാവി നായക ചുമതലയിലേക്ക് ശ്രേയസിനെ പരിഗണിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍