ഇന്ത്യൻ ക്രിക്കറ്റിൽ റുതുരാജ് ഗെയ്ക്ക്‌വാദിന് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്ന് ചീഫ് സെലക്‌ടർ ചേതൻ ശർമ. സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന സംഘത്തിലേക്ക് റുതുരാജിനെ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ചേതൻ ശർമയുടെ വാക്കുകൾ. ശരിയായ സമയത്താണ് താരത്തിന് അവസരം ലഭിച്ചിരിക്കുന്നതെന്നും രാജ്യത്തിനായി അത്ഭുതങ്ങൾ കാണിക്കാൻ റുതുരാജിന് കഴിയുമെന്നും ചേതൻ ശർമ പറഞ്ഞു.