'ഒരു വർഷമായി ഞാൻ ഇതിന് വേണ്ടി ശ്രമിക്കുന്നു': ആ 5 സിസ്‌കറുകൾ പിറന്ന വഴി പറഞ്ഞ് സഞ്ജു സാംസൺ

നിഹാരിക കെ എസ്

ഞായര്‍, 13 ഒക്‌ടോബര്‍ 2024 (08:11 IST)
Sanju Samson
ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തിൽ സഞ്ജു സാംസൺ തൻ്റെ ആദ്യ ടി20 സെഞ്ച്വറി നേടി. 47 പന്തിൽ എട്ട് സിക്‌സറും 11 ഫോറുമടക്കം 111 റൺസാണ് സാംസൺ നേടിയത്. വെറും 40 പന്തിലാണ് അദ്ദേഹത്തിൻ്റെ സെഞ്ച്വറി എന്നതും ശ്രദ്ധേയം. ഇത് ഒരു ഇന്ത്യൻ കളിക്കാരൻ്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ടി20 സെഞ്ചുറിയായി മാറി. ആദ്യ സെഞ്ച്വറിയിൽ തന്നെ സഞ്ജു ചരിത്രം സൃഷ്‌ടിച്ചു. ഒരു ഓവറിൽ അഞ്ച് സിക്സർ എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും ഒരു വർഷമായി ഇതിന് വേണ്ടി പരിശ്രമിക്കുകയായിരുന്നുവെന്നും സഞ്ജു പറയുന്നു. 
 
സാംസണിൻ്റെ പ്രകടനത്തിൽ ഇന്ത്യ 297/6 എന്ന സ്‌കോറിലെത്തി. എനിക്ക് കൂടുതൽ നന്നായി ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് സഞ്ജു ഇപ്പോൾ. കൂടുതൽ മെച്ചപ്പെടുത്താനുള്ള സഞ്ജുവിന്റെ ആഗ്രഹത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. എന്റെ കഴിവ് എന്താണെന്ന് അറിയാമെന്നും എന്ത് സംഭവിച്ചാലും പിന്തുണയ്ക്കുമെന്നുമുള്ള സന്ദേശമാണ് ഡ്രസ്സിങ് റൂമില്‍ നിന്നും ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ നിന്നും എനിക്ക് ലഭിച്ചത്. വാക്കുകൊണ്ട് മാത്രമല്ല, പ്രവൃത്തി കൊണ്ടും അവരത് കാണിച്ച് തന്നു. 
 
'കഴിഞ്ഞ പരമ്പരയില്‍ ഞാന്‍ രണ്ട് വട്ടം ഡക്കായി. തിരികെ കേരളത്തിലേക്ക് പോയി ഞാന്‍ ചിന്തിച്ചത് എന്താണ് ഇനി സംഭവിക്കുക എന്നാണ്. എന്നാല്‍ അവര്‍ ഈ പരമ്പരയിലും എന്നെ പിന്തുണച്ചു. ക്യാപ്റ്റന്‍റേയും കോച്ചിന്റേയും മുഖത്ത് ചിരി കൊണ്ടുവരാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. കഴിഞ്ഞ ഒരു വര്‍ഷം മുതല്‍ ഓവറില്‍ അഞ്ച് സിക്സുകള്‍ പോലൊന്നിനായി ഞാന്‍ ശ്രമിക്കുകയായിരുന്നു. അത് ഇന്ന് സാധ്യമായി', ഇന്ത്യയുടെ 3-0 സെക്കൻറിനു ശേഷമുള്ള അവതരണ ചടങ്ങിനിടെ അദ്ദേഹം പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍