ദ്രാവിഡിനിട്ട് പണി കൊടുക്കാന്‍ ചാപ്പല്‍ നിര്‍ബന്ധിച്ചു: സച്ചിൻ

ചൊവ്വ, 4 നവം‌ബര്‍ 2014 (10:31 IST)
മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പലിനെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍ഡുല്‍ക്കര്‍. ആറാം തീയതി പുറത്തിറങ്ങുന്ന സച്ചിന്റെ ആത്മകഥയായ 'പ്ളേയിംഗ്  ഇറ്റ്‌‌‌ മൈ വേ"യിലാണ് ചാപ്പലിനെതിരെ കടുത്ത വിമര്‍ശനവുമായി സച്ചിന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

2007 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രാഹുൽ ദ്രാവിഡായിരുന്നു. എന്നാല്‍  ലോകകപ്പിന് ഒരുമാസം മുമ്പ് ചാപ്പൽ തന്റെ വീട്ടിലെത്തി ഇന്ത്യൻ ടീമിന്റെ ക്യാപ്ടൻ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് സച്ചിൻ തന്റെ ആത്മകഥയില്‍ വ്യക്തമാക്കുന്നു. രാഹുൽ ദ്രാവിഡിൽ  നിന്ന് ക്യാപ്ടൻ സ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തന്നെ ഏറെ നിർബന്ധിച്ചെന്നും. ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന നിമിഷത്തില്‍ ദ്രാവിഡിനെ ചതിക്കുന്ന തരത്തിലുള്ള ഈ തീരുമാനത്തില്‍ താന്‍ വഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ആശയങ്ങൾ കളിക്കാരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ചാപ്പല്‍ ഒരു റിംഗ് മാസ്റ്ററിനെ പോലെയാണ് പെരുമാറിയതെന്നും സച്ചിൻ പുസ്തകത്തിൽ വ്യക്തമാക്കുന്നു. അടുത്ത ദിവസം പുറത്ത് ഇറങ്ങാന്‍ പോകുന്ന ആത്മകഥയ്ക്ക് വന്‍ പ്രചാരമാണ്  ഇപ്പോഴെ കിട്ടിയിരിക്കുന്നത്. പുസ്ത്കം ചൂടപ്പം പോലെ വിറ്റുപോകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക