ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോൾ അവനെ സഹിക്കുന്നത് പാടാണ്, ധവാനെ പറ്റി രോഹിത് ശർമ്മ

ശനി, 9 മെയ് 2020 (12:39 IST)
ഇന്ത്യൻ ടീമിലെ തന്റെ സഹ ഓപ്പണർ ശിഖർ ധവാനെ പറ്റി തുറന്ന് സംസാരിച്ച് ഇന്ത്യയുടെ ഹിറ്റ്‌മാൻ.ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുമൊത്തുള്ള ഇന്‍സ്റ്റഗ്രാം ലൈവ് സെഷനിലാണ് ധവാനുമൊത്തുള്ള ഓപ്പണിംഗ് ബാറ്റിങ്ങിനെ കുറിച്ചുള്ള രസകരമായ വിവരങ്ങൾ രോഹിത് പങ്കുവെച്ചത്.
 
അവൻ ശരിക്കുമൊരു മണ്ടനാണ്.ആദ്യ പന്ത് കളിക്കാൻ അവൻ തയ്യാറാവില്ല. സ്പിന്നർമാരെ കളിക്കാൻ ഇഷ്ടമാണ്. എന്നാൽ സ്പിന്നർമാരെ ആക്രമിച്ച് കളിക്കില്ല.2013ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഓപ്പണറായുള്ള ആദ്യ മത്സരത്തിന് മുൻപ് ന്യൂ ബോൾ ഫേസ് ചെയ്യാൻ ഞാൻ ധവാനോട് പറഞ്ഞു. എനിക്ക് ന്യൂബോൾ നിന്ന് പരിചയമില്ല. ആദ്യ പന്ത് നീ തന്നെ സ്ട്രൈക്ക് ചെയ്‌തോളു എന്നായിരുന്നു അവന്റെ മറുപടി.അതിന് ശേഷം ആ കളിയിൽ ഞാനായിരുന്നു സ്ട്രൈക്ക് നിന്നത് രോഹിത് പറയുന്നു.
 
ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോള്‍ ധവാന്‍ നമ്മളെ വെറുപ്പിക്കും. ബാറ്റ് ചെയ്യുന്നതിനിടെ നമ്മള്‍ എന്തെങ്കിലും പറഞ്ഞാൽ അത് കേൾക്കില്ല.ബാറ്റ് ചെയ്യുമ്പോള്‍ റണ്ണെടുക്കാന്‍ ഓടുന്ന കാര്യത്തിലും അവന്‍ ആശയക്കുഴപ്പമുണ്ടാക്കും. ആദ്യം ഓടുന്നതുപോലെ കാണിച്ച് തിരിച്ചു പോകും അങ്ങനെ ഓരോ ഹോബികളാണ് പുള്ളിക്ക്. അതുകൊണ്ട് തന്നെ എന്റെ ഏറെ റൺസുകൾ ഇത്തരത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്.പക്ഷേ ഞാനത് കാര്യമാക്കുന്നില്ല- രോഹിത് പറഞ്ഞു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍