മൂന്ന് ഫോര്‍മാറ്റിലും രോഹിത് നയിക്കട്ടെ; ദ്രാവിഡിന്റെ മനസറിഞ്ഞ് ബിസിസിഐ

ഞായര്‍, 16 ജനുവരി 2022 (16:06 IST)
വിരാട് കോലി ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ പുതിയ നായകന്‍ ആരായിരിക്കുമെന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ട്വന്റി 20, ഏകദിന ഫോര്‍മാറ്റുകളില്‍ കോലിയുടെ പിന്‍ഗാമിയായി രോഹിത് ശര്‍മയെയാണ് നിയോഗിച്ചത്. ടെസ്റ്റ് ക്യാപ്റ്റന്‍സിയുടെ കാര്യത്തിലും അത് തന്നെ നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് ഫോര്‍മാറ്റുകളിലും ഒരു നായകന്‍ മതിയെന്നാണ് ഇന്ത്യയുടെ നിലപാട്. വ്യത്യസ്ത നായകന്‍മാരെ പരീക്ഷിക്കുന്ന രീതിയോട് ബിസിസിഐയ്ക്ക് അത്ര താല്‍പര്യമില്ല. മൂന്ന് ഫോര്‍മാറ്റിലും രോഹിത് ശര്‍മ നയിക്കുന്നതാണ് ഉചിതമെന്ന് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ബിസിസിഐ അധികൃതരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ബിസിസിഐ ഇത് അംഗീകരിച്ചേക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം, സെലക്ടര്‍മാരില്‍ ചിലര്‍ക്ക് റിഷഭ് പന്ത് ടെസ്റ്റ് നായകനാകണം എന്ന ആഗ്രഹവുമുണ്ട്. പന്തിന്റെ പ്രായം കൂടി പരിഗണിച്ചാണ് ഈ ആവശ്യം. ഭാവിയിലേക്ക് കൂടി കണ്ട് ടെസ്റ്റ് ടീം നായകനെ പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്ന് സെലക്ടര്‍മാരില്‍ ചിലര്‍ ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍