'പുതിയ മുഖം'; ക്ലീന്‍ ഷേവ് ചെയ്ത് സ്ലിം ആയി രോഹിത് ശര്‍മ

ചൊവ്വ, 11 ജനുവരി 2022 (16:30 IST)
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയുടെ പുതിയ ലുക്ക്. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ് രോഹിത് ഇപ്പോള്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത് കളിക്കുന്നില്ല. വിശ്രമത്തില്‍ കഴിയുന്ന രോഹിത് തന്റെ താടിയും മീശയും പൂര്‍ണമായി ഷേവ് ചെയ്തിരിക്കുകയാണ്. തൊപ്പി വച്ചുള്ള പുതിയ ചിത്രം രോഹിത് തന്നെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസാക്കിയിട്ടുണ്ട്. അല്‍പ്പം സ്ലിം ആയാണ് രോഹിത്തിനെ ഈ ചിത്രത്തില്‍ കാണുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍