ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ആരാധകരോട് മാപ്പ് ചോദിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ താത്കാലിക ക്യാപ്റ്റനായിരുന്ന ഋഷഭ് പന്ത്. കഴിഞ്ഞ 2 ആഴ്ച വളരെ മോശം ക്രിക്കറ്റാണ് തങ്ങള്‍ കളിച്ചതെന്നും ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകാത്തതില്‍ മാപ്പ് ചോദിക്കുന്നതായും പന്ത് പറഞ്ഞു.