Tim David Fined: 'തമാശക്കളി കുറച്ച് കൂടിപ്പോയി'; അംപയർ ചോദിച്ചിട്ടും ബോൾ കൊടുത്തില്ല, ടിം ഡേവിഡിനു ലക്ഷങ്ങൾ പിഴ !

നെൽവിൻ വിൽസൺ

തിങ്കള്‍, 13 ഏപ്രില്‍ 2026 (18:45 IST)
Tim David

Tim David Fined: ഐപിഎല്ലിലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓസ്‌ട്രേലിയൻ താരം ടിം ഡേവിഡിനു പിഴ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് താരത്തിനു പിഴയിട്ടിരിക്കുന്നത്. ഫീൽഡ് അംപയറുടെ നിർദേശം അനുസരിച്ചില്ലെന്നതാണ് കുറ്റം. 
 
മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സിൽ ആർസിബിക്കു വേണ്ടി ബാറ്റ് ചെയ്യുന്ന സമയത്ത് ടിം ഡേവിഡ് ബോൾ പരിശോധന നടത്തിയിരുന്നു. പന്തിന്റെ വ്യതിയാനം പരിശോധിക്കുകയായിരുന്നു താരം. ഫീൽഡ് അംപയർമാരായ കണ്ണൂർ സ്വരൂപാനന്ദ്, വിരേന്ദർ ശർമ എന്നിവർ ടിം ഡേവിഡിന്റെ കൈയിൽ നിന്ന് ബോൾ വാങ്ങാൻ ശ്രമിച്ചെങ്കിലും താരം കൊടുത്തില്ല. 

Casual inspection from Tim David after absolute destruction #IPLRivalryWeek 2026 #MIvRCB | LIVE NOW https://t.co/gLbf9ggQbu | #TATAIPL pic.twitter.com/OumaLMDlYF

— Star Sports (@StarSportsIndia) April 12, 2026
ഒന്നിലേറെ തവണ അംപയർമാർ ഇടപെട്ടിട്ടും ബോൾ കൊടുക്കാൻ ആർസിബി താരം തയ്യാറാകാതിരുന്നത് ഐപിഎൽ പെരുമാറ്റച്ചട്ട ലംഘനമെന്നാണ് കണ്ടെത്തൽ. ഐപിഎൽ പെരുമാറ്റച്ചട്ടം 2.4 ആണ് താരം ലംഘിച്ചത്. 18-ാം ഓവറിലെ മൂന്നാം പന്തിനു മുൻപും അവസാന ഓവറിലെ മൂന്നാം പന്തിനു മുൻപും ടിം ഡേവിഡ് ഇത്തരത്തിൽ അംപയർമാരെ അവഗണിച്ചിരുന്നു. മാച്ച് ഫീയുടെ 25 ശതമാനമാണ് താരത്തിനു പിഴ ചുമത്തിയിരിക്കുന്നത്. 
 
മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യക്ക് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 12 ലക്ഷം പിഴ ചുമത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍