' ഞങ്ങള്‍ ഒരുപാട് മത്സരങ്ങള്‍ ഒരുമിച്ച് കളിച്ചു. ഇന്ത്യക്ക് വേണ്ടിയും ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയും ഒന്നിച്ചു കളിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഞങ്ങള്‍ക്കിടയില്‍ അടുത്ത ആത്മബന്ധമുണ്ട്. ഞാന്‍ ഗാസിയാബാദില്‍ നിന്നാണ്, ധോണി റാഞ്ചിയില്‍ നിന്നും. ഞാന്‍ ധോണിക്ക് വേണ്ടിയാണ് ആദ്യം കളിച്ചത്. പിന്നീട് രാജ്യത്തിന് വേണ്ടി. അതാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം. ഞങ്ങള്‍ ഒരുപാട് ഫൈനലുകള്‍ ഒന്നിച്ചു കളിച്ചു. ലോകകപ്പും നേടി. അദ്ദേഹം മികച്ച നായകനും മികച്ച മനുഷ്യനുമാണ്,' റെയ്‌ന പറഞ്ഞു.