ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാംദിനം മഴ മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ എട്ടിന് 292 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. 277 പന്തില്‍ നിന്ന് 135 റണ്‍സെടുത്ത് പൂജാര പുറത്താകാതെയുണ്ട്. പൂജാരയുടെ ആറാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ലങ്കന്‍ മണ്ണില്‍ പിറന്നത്.
കെ എല്‍ രാഹുലും (2), അജിങ്ക്യ രഹാനെയും (8), ക്യാപ്റ്റന്‍ വിരാട് കോലിയും (18), രോഹിത് ശര്‍മയും (26) സ്റ്റുവര്‍ട്ട് ബിന്നിയും (0) വലിയ നേട്ടമൊന്നും ഉണ്ടാക്കിയില്ല.