എത്ര കിട്ടിയാലും കോഹ്ലി പഠിക്കില്ല; ലോക തോല്‍വിയായിട്ടും ഈ താരം വീണ്ടും ടീമില്‍ - പ്ലേയിംഗ് ഇലവന് വിവരങ്ങള്‍ ചോര്‍ന്നു
ജയിക്കാവുന്ന ആദ്യ ടെസ്റ്റില്‍ തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചു പണിയുണ്ടാകുമെന്ന വാര്‍ത്തകള്‍ ശക്തമായിരുന്നു. എന്നാല്‍ ബര്‍മിങ്ങാം ടെസ്റ്റില്‍ കളിച്ച അതേ ടീം തന്നെയാകും രണ്ടാം ടെസ്റ്റിലും ഇറങ്ങുകയെന്ന് വ്യക്തമായി.
അന്തിമ ഇലവന് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തായതോടെയാണ് ഇന്ത്യന്‍ ടീമിന്റെ വിവരങ്ങള്‍ പുറത്തായത്. സോഷ്യല്‍ മീഡിയയിലൂടെ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവന് സംബന്ധിച്ച വിവരങ്ങള്‍ പ്രചരിക്കുകയാണ്.
പുറത്തുവന്ന ലിസ്റ്റ് പ്രകാരം ആദ്യ ടെസ്റ്റിലെ അതേ ടീമിനെ തന്നെയാണ് രണ്ടാം ടെസ്റ്റിനായും നിലനിര്‍ത്തിയിരിക്കുന്നത്. ടെസ്റ്റിലെ കേമനായ പൂജാര ഇത്തവണയും പുറത്തിരിക്കുമ്പോള്‍ വിദേശ പിച്ചുകളിലെ വമ്പന്‍ പരാജയമായ ശിഖര്‍ ധവാന് ടീമിലുണ്ട് എന്നതാണ് ശ്രദ്ധേയം.