പാകിസ്ഥാനെതിരെ ലങ്കയ്ക്ക് ഏഴുവിക്കറ്റ് ജയം

ചൊവ്വ, 30 ജൂണ്‍ 2015 (09:09 IST)
പാകിസ്ഥാനെതിരായ രണ്‌ടാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക്‌ ഏഴു വിക്കറ്റ്‌ ജയം. അവസാനദിനം വിജയലക്ഷ്യമായ 153 റണ്‍സ്‌ മൂന്നുവിക്കറ്റ്‌ മാത്രം നഷ്ടപ്പെടുത്തി ആതിഥേയര്‍ മറികടന്നു. ഇതോടെ  മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇരു ടീമും ഓരോ ജയം നേടി ഒപ്പത്തിനൊപ്പമായി.

മൂന്നാംവിക്കറ്റില്‍ 77 റണ്‍സ്‌ കൂട്ടിച്ചേര്‍ത്ത ദിമുത്‌ കരുണരത്‌ന (50) നായകന്‍ എയ്‌ഞ്ചലോ മാത്യൂസ്‌ (43) എന്നിവരുടെ പ്രകടനമാണ് ശ്രീലങ്കയെ ജയത്തിലെത്തിച്ചത് . സ്‌കോര്‍: പാക്കിസ്ഥാന്‍ 138, 329 ശ്രീലങ്ക 315, മൂന്നിന്‌ 152. എന്നാല്‍ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ  ലങ്കൻ നായകൻ മാത്യൂസിന്  മാച്ച് ഫീയുടെ 20 ശതമാനം പിഴ ശിക്ഷ ലഭിച്ചു. മറ്റ് താരങ്ങൾ മാച്ച് ഫീയുടെ പത്ത് ശതമാനം പിഴയടയ്ക്കണം.

വെബ്ദുനിയ വായിക്കുക