നടരാജൻ ചെയ്‌തത് പോലെ അവസരം മുതലാക്കാൻ സഞ്ജുവിനായില്ല: മുഹമ്മദ് കൈഫ്

ചൊവ്വ, 8 ഡിസം‌ബര്‍ 2020 (12:28 IST)
ഓസീസിനെതിരായ ടി20യിൽ കിട്ടിയ അവസരങ്ങൾ മുതലാക്കാൻ മലയാളി താരം സഞ്ജു സാംസണിനായില്ലെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. എങ്കിലും സഞ്ജു പ്രതിഭയുള്ള താരമാണെന്നും ദേശീയ ടീമിൽ തുടക്കക്കാരനായതിനാൽ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ നൽകണമെന്നും കൈഫ് അഭിപ്രായപ്പെട്ടു.
 
ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി കഴിഞ്ഞു. ആദ്യ മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു സഞ്ജു നടത്തിയത്. അവന് സ്കോർ നേടാന്‍ സാധിക്കുമെന്നും സിക്സര്‍ നേടാനുള്ള കഴിവും ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ കിട്ടിയ അവസരത്തെ നന്നായി ഉപയോഗിക്കാനായില്ല. എങ്കിലും അവൻ ചെറുപ്പമാണ് ദേശീയ ടീമിൽ കൂടുതൽ അവസരങ്ങൾ ന‌ൽകണം കൈഫ് അഭിപ്രായപ്പെട്ടു.
 
സഞ്ജുവിന് നടരാജന്‍ ചെയ്തതു പോലെ അവസരത്തെ മുതലാക്കാന്‍ സാധിച്ചില്ല. സഞ്ജു വിരാട് കോഹ്‌ലിയെ പോലുള്ള താരങ്ങളെ മാതൃകയാക്കണം. സിംഗിളുകളും ഡബിളുകളുമായി എങ്ങനെയാണ് ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നതെന്ന് കോഹ്‌ലിയെ കണ്ട് പഠിക്കണം കൈഫ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍