ഈ സീസൺ സമ്മർദ്ദങ്ങളിൽ നിന്നുമുള്ള ഇടവേള: കോലി നായകസ്ഥാനത്ത് തിരിച്ചെത്തും

വ്യാഴം, 24 മാര്‍ച്ച് 2022 (13:54 IST)
അടുത്ത ഐപിഎൽ സീസണിൽ ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് വിരാട് കോലിയെ ആർസി‌ബി തിരികെ കൊണ്ടുവന്നേക്കുമെന്ന് ആർ അശ്വിൻ. ഈ സീസൺ സമ്മർദ്ദങ്ങളിൽ നിന്നും കോലിക്കുള്ള ഇടവേളയാണെന്നാണ് അശ്വിൻ പറയുന്നത്.
 
ഐപിഎൽ കരിയറിന്റെ അവസാനഘട്ടത്തിലാണ് ഡുപ്ലെസിസ്. രണ്ടോ മൂന്നോ വർഷം കൂടിയായിരിക്കും ഡുപ്ലെസിസ് നായകനായിരിക്കുക. ഒരു പരിചയസമ്പത്തുള്ള ഡുപ്ലെസിയെ നായകനാക്കിയ തീരുമാനം മികച്ചതാണ്. എംഎസ് ധോണിയുടെ സ്വാധീനവും ഡുപ്ലെസിയിൽ ഉണ്ടായേക്കാമെന്നും അശ്വിൻ പറഞ്ഞു.
 
കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്യാപ്‌റ്റൻസിയുടെ വലിയ സമ്മർദ്ദമാണ് കോലിക്കുള്ളത്. അതിനാൽ തന്നെ ഈ വർഷം കോലിക്ക് ഒരു ഇടവേള പോലെയാണ്. അടുത്ത വർഷം കോലിയെ അവർ വീണ്ടും നായകനാക്കുമെന്നാണ് എനിക്ക് തോന്നുന്നത് അശ്വിൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍