കുസൃതി തടഞ്ഞ അമ്പയറിനെ വെല്ലുവിളിച്ച് വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച് പൊള്ളാര്‍ഡ്
തിങ്കള്‍, 20 ഏപ്രില്‍ 2015 (11:06 IST)
അമ്പയറിംഗ് താക്കീതില്‍ പ്രതീക്ഷിച്ച് മുംബൈ ഇന്ത്യന്‍സ് താരം കെയ്റോണ്‍ പൊള്ളാര്‍ഡ് വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച് ഗ്രൌണ്ടില്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തില്‍ ക്രിസ് ഗെയിലിനെ വാക്കുകള്‍ കൊണ്ട് പൊള്ളാര്‍ഡ് പ്രകോപിപ്പിക്കാന്‍ ശ്രമിത് അമ്പയര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇതാണ് പൊള്ളര്‍ഡിന്റെ പ്രതിഷേധത്തിന് കാരണമായത്.
മുംബൈ മുന്നോട്ട് വച്ച കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയില്‍ ക്രീസില്‍ നില്ക്കുന്ന വേളയില്‍ പൊള്ളാര്‍ഡ് ഗെയിലിനെ വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. ഇരുവരും തമ്മില്‍ ചെറിയ വാഗ്വാദവും ഉണ്ടായതിനെ തുടര്‍ന്ന് അമ്പയര്‍ റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്ത് പൊള്ളാര്‍ഡിന് താക്കീത് നല്കി. ഇതില്‍ കുപിതനായ പൊള്ളാര്‍ഡ് വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച് പ്രതിഷേധിക്കുകയായിരുന്നു.
വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച കെയ്റോണ്‍ പൊള്ളര്‍ഡിന്റെ പ്രതിഷേധം കാണികള്‍ക്കും താരങ്ങള്‍ക്കും രസകരമായ അനുഭവമായി തീര്‍ന്നു. റിക്കി പോണ്ടിംഗ്, ജോണ്ടി റോഡ്സ്, റോബിന് സിംഗ് തുടങ്ങിയവര്‍ പൊള്ളര്‍ഡിന്റെ പ്രതിഷേധത്തില്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.