അക്തർക്ക് സഖിയായി ഇരുപതുകാരി
മുൻ പാക് പേസ് ബൌളര്‍ ഷൊയിബ് അക്തർ വിവാഹിതനായി. പഖ്തുൻഖവാ പ്രവിശ്യയിലെ ഹരിപൂർ സ്വദേശിയായ 20-കാരി റുബാബിനെയാണ് ക്രിക്കറ്റിലെ വിവാധനായകന് നിക്കാഹ് ചെയ്തത്. അക്തറിന് മുപ്പത്തിയെട്ട് വയസുണ്ട്.
ഹരിപൂരിൽ രഹസ്യമായാണ് നിക്കാഹ് ചടങ്ങ് നടന്നതെന്ന് പാക് ചാനലായ ദുനിയാ ടിവി റിപ്പോർട്ട് ചെയ്തു. അക്തറിന്റെ കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. അക്തർ അഞ്ച് ലക്ഷം രൂപ മെഹറായി നൽകിയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. നേരത്തെ അക്തർ 17കാരിയെ വിവാഹം ചെയ്യാൻ പോകുന്നുവെന്ന് പിന്നാലെ വാർത്തകളുണ്ടായിരുന്നു.
എന്നാൽ ഇത് നിഷേധിച്ച് അക്തർ രംഗത്തെത്തി.17കാരിയെ വിവാഹം ചെയ്യുന്നുവെന്ന വാർത്തകൾ തെറ്റാണെന്നും മാദ്ധ്യമങ്ങൾ ഇത്തരം വാർത്തകൾ പടച്ചുവിടരുതെന്നുമാണ് അക്തർ ട്വിറ്ററിലൂടെ പറഞ്ഞത്.