ധോണിക്ക് പിന്തുണയുമായി ശ്രീനിവാസന്‍ രംഗത്ത്

തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (16:58 IST)
ഐപിഎല്‍ വാതുവെപ്പ് കേസിന്റെ നിഴലില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പിന്തുണയുമായി മുന്‍ ബിസിസിഐ പ്രസിഡന്‍റ് എന്‍ ശ്രീനിവാസന്‍ രംഗത്ത്.

കഴിഞ്ഞ ദിവസം ഐപിഎല്‍ വാതുവെപ്പ് കേസ്  സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ ധോണിയുടെ ഇരട്ട പദവി വിവാധമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും നായകനായ ധോണിയുടെ ഇന്ത്യാ സിമന്‍റ്സ് വൈസ് പ്രസിഡന്‍റ് സ്ഥാനം കോടതി ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ധോണിക്ക് പിന്തുണയുമായി ശ്രീനിവാസന്‍ രംഗത്ത് വന്നത്.

കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ഇന്ത്യാ സിമന്‍റ്സ് വൈസ് പ്രസിഡന്‍റ് സ്ഥാനം ധോണി രാജി വെക്കേണ്ടതില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. ധോണി എന്തിന് രാജിവെക്കണമെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് മോശം സമയത്താണെന്ന് വിശ്വസിക്കുന്നില്ലെന്നും. അതുപോലെ കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നില്ലെന്നും എന്‍ ശ്രീനിവാസന്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക