അവസാന പന്തില്‍ രാജസ്ഥാൻ “ റോയല്‍സായി ”
വെള്ളി, 17 ഏപ്രില്‍ 2015 (09:17 IST)
ഹൈദരാബാദ് സൺറൈസേഴ്സിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഐപിഎൽ എട്ടാം സീസണില്‍ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സിന് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 127ന് പുറത്താകുകയായിരുന്നു.
എന്നാൽ മറുപടിക്കിറങ്ങിയ രാജസ്ഥാൻ അവസാന പന്തിലാണ് വിജയലക്ഷ്യം മറികടന്നത്. പ്രവീൺകുമാറാണ് സൺറൈസേഴ്സിനായി അവസാന ഓവർ എറിഞ്ഞത്. അവസാന പന്തിൽ രാജസ്ഥാന് ജയിക്കാൻ ഒരു റൺസ് വേണമായിരുന്നു. ഈ പന്തിൽ ഫോറടിച്ച് ജയിംസ് ഫോക്നർ രാജസ്ഥാനെ വിജയ തീരം കടത്തുകയായിരുന്നു. ഓപണര്‍ അജിന്‍ക്യ രഹാനെയാണ് ഫിഫ്റ്റിയുമായി മത്സരം രാജസ്ഥാന് അനുകൂലമാക്കിയത്. രഹാനെയെക്കൂടാതെ സഞ്ജു സാംസണ് (26), സ്റ്റീവന്‍ സ്മിത്ത് (13), കരുണ്‍ നായര്‍ (1) എന്നിവര്‍ പുറത്തായപ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നിയും(16) ജയിംസ് ഫോക്നറുമാണ് (6) ജയം പൂര്‍ത്തിയാക്കിയത്. 56 പന്തില്‍ ഒമ്പത് ഫോറുകള്‍ പറത്തി 62 റണ്‍സ് നേടിയ രഹാനെയാണ് കളിയിലെ താരം.
നേരത്തേ ശിഖർ ധവാനും ഡേവിഡ് വാർണറും ചേർന്ന് മാന്യമായി തുടങ്ങിയെങ്കിലും രാജസ്ഥാൻ ബൗളർമാർക്ക് മുന്നിൽ സൺറൈറേഴ്സിന്റെ സ്കോർ മന്ദഗതിയിലാണ് നീങ്ങിയത്. ധവാന് (10), ഡേവിഡ് വാര്‍ണാര്‍ (21), മോര്ഗന് (27), നമാന്‍ ഓജ (25) എന്നിവര്‍ മാന്യമായ സ്കേര്‍ നേടിയപ്പോള്‍ 19 പന്തില്‍ 23 റണ്‍സെടുത്ത രവി ബൊപാരയും ഒമ്പത് പന്തില്‍ 13 റണ്‍സടെുത്ത ആശിഷ് റെഡിയും പുറത്താവാതെ നിന്നു.