സൂപ്പര്‍താരങ്ങള്‍ പടിക്ക് പുറത്ത്, ആരൊക്കെ അകത്ത് ? - ടീമില്‍ അഴിച്ചു പണിക്ക് കളമൊരുങ്ങുന്നു

ശനി, 18 ഓഗസ്റ്റ് 2018 (13:16 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്‌റ്റ് ഇന്നാരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ അഴിച്ചു പണിക്ക് സാധ്യത. മുതിര്‍ന്ന താരം ദിനേഷ് കാര്‍ത്തിക്കിനു യുവതാരം റിഷഭ് പന്ത് ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ രണ്ടു ടെസ്‌റ്റുകളിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാര്‍ത്തിക് നടത്തിയത്. 0, 20, 1, 0 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ അവസാന നാല് ഇന്നിംഗ്‌സുകള്‍. ഈ സാഹചര്യത്തിലാണ് വെടിക്കെട്ട് ബാറ്റ്‌സ്‌മാനായ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തുന്നത്.

കഴിഞ്ഞ ദിവസം ഏറെ നേരം പന്ത് പരിശീലനം നടത്തിയിരുന്നു. ജസ്പ്രീത് ബുംറയും ശിഖര്‍ ധവാനും ടീമില്‍ എത്തിയേക്കും. ദയനീയ പ്രകടനം പുറത്തെടുക്കുന്ന മുരളി വിജയ്, ലോകേഷ് രാഹുല്‍ എന്നിവരില്‍ ഒരാള്‍ മാത്രമാകും പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുക.

പേസിനെ തുണയ്‌ക്കുന്ന പിച്ചില്‍ നാലു പേസ് ബോളർമാരെ കളിപ്പിക്കാനാകും ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ശ്രമിക്കുക. അങ്ങനെയാകുമ്പോള്‍ ഹാർദിക് പാണ്ഡ്യ ടീമില്‍ തുടരും. അതോടെ കഴിഞ്ഞ ടെസ്‌റ്റില്‍ നിരാശപ്പെടുത്തിയ കുല്‍ദീപ് യാദവ് പുറത്തിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍