WTC Point Table: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ തോല്‍വിയോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യക്ക് തിരിച്ചടി. ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വീണു. അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്.