ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര: ഇംഗ്ളണ്ട് ടീമിനെ പ്രഖ്യാപിച്ചു

ബുധന്‍, 3 ജൂണ്‍ 2015 (11:00 IST)
അടുത്തമാസം നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള  ഇംഗ്ളണ്ട് ടീമിനെ പ്രഖ്യാപിച്ചു. ബാറ്റ്സ്മാന്മാരായ ഇയാന്‍ ബെല്‍, ഗാരി ബാലന്‍സ്, ഓള്‍റൌണ്ടര്‍ മോയീന്‍ അലി എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സാം ബില്ലിംഗ്സാണു ടീമിലെ ഏക പുതുമുഖം.  പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. 

പതിനാലംഗ ടീമിനെ മധ്യനിര ബാറ്റ്സ്മാന്‍ ഇയോണ്‍ മോര്‍ഗന്‍ നയിക്കും. ഇംഗ്ളണ്ട് ടീം: ഇയോണ്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), സാം ബില്ലിംഗ്സ്, ജോസ് ബട്ലര്‍, സ്റീവന്‍ ഫിന്‍, അലക്സ് ഹെയ്ല്‍, ക്രിസ് ജോര്‍ദാന്‍, ലിയാം പ്ളങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റോക്സ്, ജയിംസ് ടെയ്ലര്‍, ഡേവിഡ് വില്ലി, മാര്‍ക് വുഡ്.

വെബ്ദുനിയ വായിക്കുക