വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി കലഹിച്ചിരുന്ന വിന്‍ഡീസ് മുന്‍ ഏകദിന നായകന്‍ ഡെയ്ന്‍ ബ്രാവോ ടെസ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വിരമിക്കല്‍ തീരുമാനം വിന്‍ഡീസ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും ഏകദിങ്ങളിലും ട്വന്റി-20യിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ പര്യടനം നടത്തുകയായിരുന്ന വിന്‍ഡീസ് ടീം പ്രതിഫല തര്‍ക്കത്തെത്തുടര്‍ന്ന് പരമ്പര പാതിവഴിയില്‍ ഉപേക്ഷിച്ച് തിരികെ മടങ്ങിയിരുന്നു. ബ്രാവോയാണ് പരമ്പര ഒഴിവാക്കാന്‍ ടീം അംഗങ്ങളെ പ്രേരിപ്പിച്ചതെന്ന് ആരോപിച്ച് താരത്തെ ഏകദി ക്യാപ്റ്റന്‍ സ്ഥാത്ത് നിന്നും ലോകകപ്പില്‍ നിന്നുള്ള ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു.
വിന്‍ഡീസിനേവേണ്ടി 40 ടെസ്റുകള്‍ കളിച്ച ബ്രാവോ 31 ശരാശരിയില്‍ മൂന്ന് സെഞ്ചുറികള്‍ ഉള്‍പ്പടെ 2,200 റണ്‍സ് നേടി. ബൌളര്‍ കൂടിയായ അദ്ദേഹം 81 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2010ല്‍ ശ്രീലങ്കന്‍ പര്യടത്തിലാണ് ഒടുവിലായി അദ്ദേഹം ടെസ്റ് കളിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.