നാലാം ടെസ്റ്റിൽ ബു‌മ്രയില്ല, പിന്മാറ്റം വ്യക്തിപരമായ കാരണങ്ങളെ തുടർന്ന്

ശനി, 27 ഫെബ്രുവരി 2021 (14:38 IST)
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ നിന്നും ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്ര പിന്മാറി. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് അവസാന ടെസ്റ്റിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന ബു‌മ്രയുടെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയായിരുന്നു.
 
അതേസമയം ബു‌മ്രയ്‌ക്ക് പകരം മറ്റൊരു താരത്തിനെ ടീമിനൊപ്പം ചേർക്കില്ല. മാർച്ച് നാലിനാണ് പരമ്പരയിലെ അവസാനത്തെ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ബു‌‌മ്രയ്‌ക്ക് വിശ്രമം അനുവദിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍