ആഷസ് പരമ്പര: ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു

ബുധന്‍, 8 ജൂലൈ 2015 (15:16 IST)
ടെസ്‌റ്റ് ക്രിക്കറ്റിലെ ഏറ്റവും വീറും വാശിയും നിറഞ്ഞ് നില്‍ക്കുന്ന ആഷസിലെ ആദ്യ ടെസ്‌റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ അലിസ്‌റ്റര്‍ കുക്ക് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആഷസിന്റെ ചരിത്രത്തിലെ 69മത് പരമ്പരക്കാണ് ഇംഗ്ളണ്ട് വേദിയാകുന്നത്.

ജൂലൈ 16ന് രണ്ടാം ടെസ്റ്റ് ലോഡ്സിലും മൂന്നാം ടെസ്റ്റ് 29ന് എഡ്ജ്ബാസ്റ്റനിലും നടക്കും. നാലാം ടെസ്റ്റ് ആഗസ്റ്റ് ആറിന് ട്രെന്‍റ്ബ്രിഡ്ജിലും അവസാന ടെസ്റ്റ് 20ന് ഓവലിലും നടക്കും. അഞ്ച് ഏകദിനങ്ങള്‍കൂടി ഉള്‍പ്പെടുന്ന പരമ്പര സെപ്റ്റംബര്‍ 13ന് മാത്രമേ അവസാനിക്കൂ.

ഇംഗ്ളണ്ട് ടീം: അലിസ്‌റ്റര്‍ കുക്ക്, ജെയിംസ് ആന്‍ഡേഴ്സന്‍, ഇയാന്‍ ബെല്‍, ജോസ് ബട്ലര്‍, ആഡം ലിത്, ജോ റൂട്ട്, മാര്‍ക് വുഡ്, മൂഈന്‍ അലി, ഗാരി ബാലന്‍സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, സ്റ്റീവന്‍ ഫിന്‍, ആദില്‍ റഷീദ്, ബെന്‍ സ്റ്റോക്സ്.

ആസ്ട്രേലിയന്‍ ടീം: മൈക്കല്‍ ക്ളാര്‍ക്ക്, ഫവാദ് ആലം, ജോഷ് ഹാസല്‍വുഡ്, സ്റ്റീവന്‍ സ്മിത്ത്, ബ്രാഡ് ഹഡിന്‍, മിച്ചല്‍ ജോണ്‍സണ്‍, നഥാന്‍ ലിയോണ്‍, ഷോണ്‍ മാര്‍ഷ്, ക്രിസ് റോജേഴ്സ്, മിച്ചല്‍ മാര്‍ഷ്, പീറ്റര്‍ നെവില്‍, പീറ്റര്‍ സിഡ്ല്‍, മിച്ചല്‍ സ്റ്റാര്‍ക്, ആഡം വോഗ്സ്, ഡേവിഡ് വാര്‍ണര്‍, ഷെയ്ന്‍ വാട്സന്‍.

വെബ്ദുനിയ വായിക്കുക