സിനിമാക്കാര്‍ കേരള ക്രിക്കറ്റ് ടീമിലെത്തും: മുകേഷ്
തിങ്കള്‍, 23 ജനുവരി 2012 (13:10 IST)
PRO
PRO
മലയാള സിനിമാ താരങ്ങള്‍ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരള ക്രിക്കറ്റ് ടീമില്‍ വരെ എത്താന്‍ സാധ്യതയുണ്ടെന്ന് നടന്‍ മുകേഷ്. കൊച്ചി നെഹ്രു സ്റ്റേഡിയത്തില്‍ കേരള സ്ട്രൈക്കേഴ്സും മുംബൈ ഹീറോസും തമ്മില്‍ നടന്ന ക്രിക്കറ്റ് മത്സരം കാണാന്‍ എത്തിയതായിരുന്നു മുകേഷ്.
വളരെ മികച്ച രീതിയില്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട് നമ്മുടെ സിനിമാ താരങ്ങള്‍. സിനിമയില്‍ അവസരം കുറഞ്ഞാല്‍ താരങ്ങള്‍ക്ക് ക്രിക്കറ്റില്‍ ശോഭിക്കാനാകും. മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ വേണമെങ്കില്‍ കേരള ടീമില്‍ വരെ എത്താനാകും സിനിമാക്കാര്‍ക്ക്. ഒരു പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വരെ എത്താനാകും- മലയാള സിനിമാ താരങ്ങളുടെ ടീമായ കേരള സ്ട്രൈക്കേഴ്സിനെ പ്രോത്സാഹിപ്പിക്കാനായി മുകേഷ് പറഞ്ഞു.
മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കേരള സ്ട്രൈക്കേഴ്സ് സുനില്‍ ഷെട്ടിയുടെ മുംബൈ ഹീറോസിനെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. രാജീവ് പിള്ളയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെയും ( പുറത്താകാതെ 75) ബിനീഷ് കോടിയേരിയുടെ (നാല് വിക്കറ്റ്) മികച്ച ബൌളിംഗിന്റെയും പിന്‍ബലത്തിലാണ് കേരളം തകര്‍പ്പന്‍ വിജയം നേടിയത്.
താരക്രിക്കറ്റിന് സാക്‍ഷ്യം വഹിക്കാന്‍ പ്രമുഖരടക്കം അമ്പതിനായിരത്തോളം പേരാണ് നെഹ്രു സ്റ്റേഡിയത്തിലെത്തിയത്. കേരള ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ മെഗാതാരം മമ്മൂട്ടി, മന്ത്രി ഗണേശ് കുമാര്‍, പ്രിയദര്‍ശന്‍, പൃഥ്വിരാജ്, എസ് ശ്രീശാന്ത് ലക്ഷ്‌മി റായ്, ഭാവന, പ്രിയാ മണി തുടങ്ങിയവര്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു.