2011 ലെ ലോകകപ്പ് ക്രിക്കറ്റിന്‍റെ വേദികള്‍ മാറ്റേണ്ടെന്ന് സംഘാടക സമിതി തീരുമാനിച്ചു. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ന്യുഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ഏഷ്യന്‍ രാജ്യങ്ങളാണ് ലോകകപ്പിന്‍റെ വേദികള്‍.
2011 ഫെബ്രുവരി 19ന് മുന്‍നിശ്ചയിച്ച പ്രകാരം ധാക്കയില്‍ ഉദ്ഘാടനച്ചടങ്ങ് നടക്കും. ഇന്ത്യയിലാണ് കലാശക്കളി. ശ്രീലങ്കയും പാകിസ്ഥാനും സെമിഫൈനലുകള്‍ക്ക് വേദിയാകും. മുംബൈ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് വേദി മാറ്റേണ്ടി വരുമെന്ന ആശങ്ക ഉയര്‍ന്നത്. ആതിഥേയ രാജ്യങ്ങള്‍ ഒരുക്കങ്ങള്‍ വേഗത്തിലാക്കണമെന്ന് ഐസിസി നിര്‍ദ്ദേശിച്ചിരുന്നു. ഈ സഹചര്യത്തിലായിരുന്നു യോഗം.
ലാഹോറായിരിക്കും അടുത്ത യോഗ വേദി. തുടര്‍ന്ന് ധാക്കയിലും കൊളംബോയിലും യോഗം ചേരും.