ട്വന്റി 20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്കോറിന് ഹോളണ്ടിനെ ഓള് ഔട്ടാക്കിയ ശ്രീലങ്ക സൂപ്പര്‍ ടെന്‍ റൗണ്ടില്‍ രണ്ടാം വിജയം ആഘോഷിച്ചു. ആദ്യം ബാറ്റുചെയ്ത ഹോളണ്ട് 10.3 ഓവറില്‍ വെറും 39 റണ്‍സിന് പുറത്തായപ്പോള്‍ ശ്രീലങ്ക അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം കാണുകയായിരുന്നു.
നാല് ഓവര്‍ ബൗള്‍ ചെയ്ത് 16 റണ്‍സ് മാത്രം വഴങ്ങി മൂന്നു ഡച്ച് ബാറ്റ്സ്മാന്മാരെ പുറത്താക്കിയ ആഞ്ജലോ മാത്യൂസാണ് മാന്‍ ഓഫ് ദ മാച്ച്. സ്പിന്നര്‍ മെന്‍ഡിയും മൂന്നു വിക്കറ്റെടുത്തു.
അന്താരാഷ്ട്ര ടി 20 മത്സരങ്ങളില്‍ ഏറ്റവും കുറഞ്ഞ ഓവറില്‍ വിജയം കാണുന്ന ടീം എന്ന റെക്കോഡ് ഈ വിജയത്തിലൂടെ ശ്രീലങ്ക സ്വന്തമാക്കി. അന്താരാഷ്ട്ര ട്വന്റി 20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്കോര്‍ ഇതുവരെ 2013-ല്‍ അഫ്ഗാനിസ്താനെതിരെ കെനിയ നേടിയ 56 റണ്‍സായിരുന്നു.