രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാംദിവസം രണ്ട് സെഞ്ച്വറികളിലൂടെ കേരളം മികച്ച നിലയിലെത്തി. ഇതിനെ പ്രതിരോധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ആന്ധ്രപ്രദേശ്.
കേരളത്തിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 486 നെതിരെ മറുപടി ബാറ്റിങിനിറങ്ങിയ ആന്ധ്ര വിക്കറ്റൊന്നും നഷ്ടപ്പെടാതെ 42 റണ്‍സ് എടുത്തിട്ടുണ്ട്. ആദ്യദിവസത്തെ കേരളത്തിന്റെ സ്കോറായ 236 ന് നാല് എന്ന സ്കോറിനൊപ്പം രണ്ടാംദിവസം 250 റണ്‍സ്കൂടി കൂട്ടിച്ചേര്‍ത്താണ് കേരളത്തിന്റെ ഇന്നിങ്സ് അവസാനിച്ചത്.
വൈസ് ക്യാപ്റ്റന്‍ റോബര്‍ട്ട് ഫെര്‍ണാണ്ടസ് (88), ക്യാപ്റ്റന്‍ സച്ചിന്‍ബേബി (62), പി.പ്രശാന്ത് (68) എന്നിവരാണ് വെള്ളിയാഴ്ച കേരളത്തിനുവേണ്ടി അര്‍ധസെഞ്ച്വറി കുറിച്ചത്. പിച്ച് സ്പിന്നിന് അനുകൂലമായി മാറും എന്ന പ്രതീക്ഷയില്‍ മൂന്നു സ്പിന്നര്‍മാരുമായാണ് കേരളം ഇറങ്ങിയതെങ്കിലും വെള്ളിയാഴ്ച അതൊന്നും ദൃശ്യമായില്ല.