മൊഹാലിയില്‍ പഞ്ചാബ് ത്രില്ലര്‍

തിങ്കള്‍, 14 മെയ് 2012 (11:51 IST)
PRO
ഡേവിഡ് ഹസി രക്ഷകനായി. പഞ്ചാബിന് തകര്‍പ്പന്‍ വിജയം. ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെ പഞ്ചാബ് സൂപ്പര്‍ കിംഗ്സ് ഇന്നിംഗ്സിന്‍റെ അവസാന പന്തില്‍ വിജയം കണ്ടെത്തുകയായിരുനു. ഗുര്‍ക്കീരത് സിംഗിന്‍റെ ബാറ്റിംഗ് അവസാന ഓവറുകളില്‍ പഞ്ചാബിന് തുണയായി.

ആദ്യം ബാറ്റ് ചെയ്ത ഡെക്കാന്‍ ചാര്‍ജ്ജേഴ്സ് നാലുവിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് എടുത്തത്. ധവാന്‍(71), വൈറ്റ്(67) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഡെക്കാന്‍ മികച്ച സ്കോര്‍ കണ്ടെത്തിയത്.

എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 56 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ഡേവിഡ് ഹസി രക്ഷകനായി മാറുകയായിരുന്നു. 35 പന്തുകളില്‍ നിന്ന് 65 റണ്‍സാണ് ഹസി അടിച്ചുകൂട്ടിയത്.

അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ 16 റണ്‍സ് വേണമായിരുന്നു. ഗുര്‍ക്കീരത് സിംഗ് ആഞ്ഞടിക്കുക തന്നെ ചെയ്തു. മന്‍‌പ്രീത് ഗോണി എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സാണ് ഗുര്‍ക്കീരത് നേടിയത്. 12 പന്തുകളില്‍ നിന്ന് ഗുര്‍ക്കീരത് തന്‍റെ പേരില്‍ കുറിച്ചത് 29 റണ്‍സ്.

ഈ വിജയത്തോടെ പഞ്ചാബ് ഏഴാം സ്ഥാനത്തെത്തി. എന്നാല്‍ ഇനിയുള്ള മത്സരങ്ങളിലെല്ലാം വിജയിച്ചാല്‍ മാത്രമേ പഞ്ചാബിന് ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടം നേടാന്‍ കഴിയുകയുള്ളൂ.

വെബ്ദുനിയ വായിക്കുക