മെയ്യപ്പനും വിന്ധു ധാരാസിങ്ങിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ശനി, 21 സെപ്‌റ്റംബര്‍ 2013 (18:17 IST)
PRO
ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍കിംഗ്സ് ടീം പ്രിന്‍സിപ്പല്‍ ഗുരുനാഥ് മെയ്യപ്പനും ബോളിവുഡ് താരം വിന്ധു ധാരാസിങ്ങിനുമെതിരെ മുംബൈപ്പോലീസ് കുറ്റപത്രം.

പാകിസ്ഥാന്‍ അമ്പയര്‍ അസാദ് റൗഫിന്റെ പേരും കുറ്റപത്രത്തിലുണ്ട്. 11,500 പേജുകളുള്ള കുറ്റപത്രത്തില്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും നിരവധി വാതുവെപ്പുകാരെ കുറിച്ചും പരാമര്‍ശമുണ്ട്.

എന്‍ ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവാണ് മെയ്യപ്പന്‍. കഴിഞ്ഞ മെയിലാണ് ഇരുവരും അറസ്റ്റിലായത്. തുടര്‍ന്ന് ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക