ക്രിക്കറ്റിന്‍റെ വഴികളില്‍ തനിക്ക് പ്രചോദനമായത് 1983ല്‍ ലോകകപ്പുമായി എത്തിയ ഇന്ത്യന്‍ ടീമാണെന്ന് സച്ചിന്‍. അങ്ങനെ സംഭവിച്ചില്ലാരുന്നെങ്കില്‍ തന്‍റെ വഴികളും ഒരു പക്ഷെ വ്യത്യസ്ഥമായേനേ എന്ന് സച്ചിന്‍ പറഞ്ഞു. ലോകകപ്പ് നേടിയ ടീമംഗങ്ങളെ ആദരിക്കാന്‍ മുംബൈയില്‍ നടന്ന ഒരു ചടങ്ങിലാണ് ലിറ്റില്‍ മാസ്റ്റര്‍ അല്‍പനേരം ഭൂതകാലത്തിലേക്ക് തിരികെ പോയത്.
തനിക്ക് പത്തു വയസുള്ളപ്പോഴായിരുന്നു ഇന്ത്യയുടെ ചരിത്ര വിജയമെന്ന് സച്ചിന്‍ ഓര്‍ത്തു. ടീമില്‍ പതിനൊന്ന് അംഗങ്ങളാണ് ഉള്ളതെന്ന് പോലും അറിയില്ല. എന്നാല്‍ മതാപിതാക്കളുടെ അനുമതിയോടെ അര്‍ദ്ധരാത്രി വരെ താനും ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു. യുവാക്കളെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കന്‍ ശേഷിയുള്ളവരായിരുന്നു ഈ കാലഘട്ടത്തിലെ കളിക്കാരെന്നും സച്ചിന്‍ പറഞ്ഞു.
മുന്‍ ക്യാപ്റ്റന്‍ ദിലീപ് വെങ്സര്‍ക്കാറും ചടങ്ങില്‍ പങ്കെടുത്തു. മുംബൈയിലെ പ്രശസ്തമായ എംഐജി ക്രിക്കറ്റ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്. ഭാവി കളിക്കാരെ വാര്‍ത്തെറ്റുക്കുന്നതില്‍ ക്ലബ്ബ് വഹിക്കുന്ന പങ്കിനെ ഇരുവരും പ്രകീര്‍ത്തിച്ചു.