കൊല്‍ക്കത്ത ഏകദിനം: പാക് ആരാധകര്‍ നിരീക്ഷണത്തില്‍

ബുധന്‍, 2 ജനുവരി 2013 (11:02 IST)
PTI
PTI
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം വ്യാഴാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0 എന്ന നിലയില്‍ പാകിസ്ഥാന്‍ മുന്നിട്ട് നില്‍ക്കുകയാണ്. കാല്‍മുട്ടിന് ഏറ്റ പരുക്ക് മൂലം ഇന്ത്യയുടെ വിരാട് കോഹ്‌ലി കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

അഞ്ഞൂറിലേറെ പാക് പൌരന്മാരാണ് ക്രിക്കറ്റ് പരമ്പരയോടനുബന്ധിച്ച് കൊല്‍ക്കത്തയില്‍ എത്തുന്നത്. അതീവ ജാഗ്രതയിലാണ് പൊലീസ്. പാകിസ്ഥാനികള്‍ക്ക് ബംഗ്ലാദേശിലേക്ക് എളുപ്പം കടക്കാന്‍ കഴിയുന്ന ഇടനാഴിയാണ് കൊല്‍ക്കത്ത. അതിനാല്‍ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ആളുകളുടെ നീക്കങ്ങള്‍ സദാ നിരീക്ഷിക്കും.

പത്ത് ഹോട്ടലുകളില്‍ ആണ് പാക് ആരാധകര്‍ തങ്ങുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് ഇവര്‍ക്ക് തങ്ങാനുള്ള ഹോട്ടലുകളുടെ പട്ടിക തയ്യാറാക്കിയത്.

വെബ്ദുനിയ വായിക്കുക