ഇന്ത്യാ ബ്ലൂ റെഡിനെ തകര്‍ത്തു

വെള്ളി, 24 ഒക്‌ടോബര്‍ 2008 (12:27 IST)
PROPRO
റോബിന്‍ ഉത്തപ്പയുടെയും ഓള്‍ റൌണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍റെയും മികച്ച പ്രകടനം ഇന്ത്യ ബ്ലൂ ടീമിനു വിജയം നല്‍കി. എന്‍ കെ പി സാല്‍‌വേ ട്രോഫിക്കു വേണ്ടി നടന്ന ചലഞ്ചര്‍ സീരീസില്‍ 49 റണ്‍സ് വിജയം ആയിരുന്നു ബ്ലൂ കണ്ടെത്തിയത്. ബരാബതി സ്റ്റേഡിയത്തിലായിരുന്നു മത്സരം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യാ ബ്ലൂസ് റോബിന്‍ ഉത്തപ്പ (94) യുടെയും ഇര്‍ഫാന്‍ പത്താന്‍റെയും (43 ) മികച്ച ബാറ്റിംഗ് പ്രകടനത്തിന്‍ റെഡിനു മുന്നിലേക്ക് വച്ചത് 235 റണ്‍സിന്‍റെ വിജയ ലക്‍ഷ്യമായിരുന്നു. എന്നാല്‍ 186 നു റെഡ് പുറത്തായി. 89 റണ്‍സ് എടുത്ത എം വിജയ് മാത്രമാണ് റെഡിനായി നന്നായി ബാറ്റ് ചെയ്തത്.

മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ അശ്വിനായിരുന്നു റെഡിനെ ചുരുട്ടിക്കെട്ടിയത്. വിജയ് കഴിഞ്ഞാല്‍ അശ്വിനെ നന്നായി നേരിടാനായത് 45 റണ്‍സ് എടുത്ത എം കെ തിവാരിക്ക് മാത്രമായിരുന്നു. 10 ഓവറില്‍ വെറും 27 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റുകള്‍ അശ്വിന്‍ കീശയിലാക്കിയത്.

ഇര്‍ഫാന്‍ പത്താനും നന്ദയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നേരത്തേ ആദ്യം ബാറ്റ് ചെയ്ത ബ്ലൂസിനായി ഉത്തപ്പ 106 പന്തുകളില്‍ ഒമ്പത് ബൌണ്ടറികളും ഒരു സിക്സറും പറത്തി. മദ്ധ്യനിരയില്‍ കളിക്കാനിറങ്ങിയ പത്താന്‍ 44 പന്തുകളില്‍ 43 റണ്‍സാണ് കണ്ടെത്തിയത്. ഓപ്പണര്‍ എ എം രഹാനെ 28 റണ്‍സ് എടുത്തു.

വെബ്ദുനിയ വായിക്കുക