പത്ത് ദിവസം: ട്രംപ് കൊവിഡ് മുക്തന്‍

ശ്രീനു എസ്

ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (19:13 IST)
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡ് മുക്തനായി. ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കും. ട്രംപില്‍ നിന്ന് ഇനി രോഗവ്യാപന ഭീതി ഇല്ലെന്ന് വൈറ്റ് ഹൗസ് ഫിസിഷ്യനാണ് പറഞ്ഞത്. ആന്റിജന്‍ പരിശോധനയിലാണ് ട്രംപിന് കൊവിഡ് നെഗറ്റീവായത്. 
 
പത്തുദിവസങ്ങള്‍ക്കു മുന്‍പായിരുന്നു ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതോടൊപ്പം ഇദ്ദേഹത്തിന്റെ ഭാര്യക്കും രോഗം ബാധിച്ചിരുന്നു. രോഗവിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍